Kerala Women’s League:കാല്‍പ്പന്തില്‍ ആവേശം തീര്‍ക്കാന്‍ പെണ്‍പട ഒരുങ്ങി;കേരള വിമന്‍സ് ലീഗ് ഫുട്ബോള്‍ നാലാം പതിപ്പിന് ഇന്ന് തുടക്കം

കേരള വിമന്‍സ് ലീഗ് ഫുട്‌ബോള്‍ (Kerala Women’s League Football)നാലാം പതിപ്പിന് ഇന്ന് തുടക്കമായി. 10 ടീമുകളാണ് മത്സരത്തിനുള്ളത്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലീഗ് ഒക്ടോബര്‍ 15 ആണ് സമാപിക്കുക. കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ് സിയും കേരള യൂണൈറ്റൈഡ് എഫ്‌സിയും ഏറ്റുമുട്ടും. വൈകിട്ട് 4 മണിക്കാണ് കിക്ക് ഓഫ്.

അതേസമയം എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യും എമിറേറ്റ്‌സ് എസ് സിയും ആദ്യദിനം ഏറ്റുമുട്ടും. ഒക്ടോബര്‍ 15 വരെ നീളുന്ന ലീഗില്‍ 10 ടീമുകളിലായി 350 ഓളം പെണ്‍കുട്ടികള്‍ ബൂട്ടണിയും. വനിതകള്‍ക്ക് ദേശിയ ടീമിലേക്കുള്ള ചുവടുവപ്പ് കൂടിയായിരിക്കും ഈ മത്സരങ്ങള്‍. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. ചടങ്ങില്‍ വിജയികള്‍ക്ക് നല്‍കുന്ന കപ്പ് പ്രകാശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here