LDF: ജിഎസ്ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയത്തിനെതിരെ സംസ്ഥാന വ്യാപക എല്‍ഡിഎഫ് ധര്‍ണ

നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുകയും കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സംസ്ഥാനവ്യാപക പ്രതിഷേധമുയര്‍ത്തി എല്‍ ഡി എഫിന്റെ ധര്‍ണ്ണകള്‍. രാജ്ഭവന് മുന്നില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

നിത്യോപയോഗസാധനങ്ങള്‍ക്ക് മേല്‍ പോലും ജി എസ് ടി ചുമത്തിയതിലൂടെ സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടിക്കെതിരെ സംസ്ഥാനത്തെങ്ങും ഉയര്‍ന്നത് വ്യാപകപ്രതിഷേധം. എല്‍ ഡി എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലായിരുന്നു ധര്‍ണ്ണ. കിഫ്ബിയെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെയും ധര്‍ണ്ണയില്‍ പ്രതിഷേധമുയര്‍ന്നു.കഴിഞ്ഞ ആറു വര്‍ഷക്കാലമായി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാത്ത ഏകസംസ്ഥാനം കേരളമാണ്. പൊതുവിതരണസംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. കണ്ണൂരില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് എം വി ജയരാജന്‍ പറഞ്ഞു

വിവിധ ജില്ലകളില്‍ നടന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News