
(Qatar)ഖത്തര്‍ ലോകകപ്പിനൊരുങ്ങി കാനറിപ്പട. ലോകകപ്പിനായി നെയ്മറിന്റെ കാനറിപ്പട ബ്രസീലിന്റെ ജേഴ്സി(Jersey) പുറത്തിറക്കി. ബ്രസീലിന്റെ പേരും പെരുമയും ഉയര്‍ത്തിയ മഞ്ഞ നിറത്തില്‍ തന്നെയാണ് ഹോം കിറ്റ്. ജേഴ്സിയുടെ കോളറിലും സ്ലീവ് കഫിലും ബ്രസീല്‍ പതാകയെ അടയാളപ്പെടുത്തുന്ന പച്ച, നീല നിറങ്ങളും നല്‍കിയിരിക്കുന്നു. ബട്ടണ്‍ അഴിച്ചാല്‍ കോളറില്‍ ബ്രസീല്‍ പതാകയും കാണാനാകും.
നീല നിറത്തില്‍ കൈയ്യില്‍ മഞ്ഞ ഡിസൈനോട് കൂടിയതാണ് എവേ കിറ്റ്. രണ്ട് കിറ്റിലും ജാഗ്വറിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. 2002ല്‍ ബ്രസീലിന് ലോകകിരീടം സമ്മാനിച്ച റൊണാള്‍ഡോയാണ് ജേഴ്സി പുറത്തിറക്കിയത്. 2002 ല്‍ ജപ്പാനിലും കൊറിയയിലുമായി നടന്ന ലോകകപ്പിലായിരുന്നു ബ്രസീല്‍ അവസാനമായി ലോകകിരീടം നേടിയത്. തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണ് ജേഴ്സി എന്ന പ്രത്യേകത കൂടിയുണ്ട്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ സംസ്‌കരിച്ചാണ് ജേഴ്സി നിര്‍മിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here