
ഭീമ കൊറേഗാവ് കേസില്‍ കവി പി വരവരറാവുവിന്(Varavara Rao) ജാമ്യം. ജാമ്യം നല്‍കരുതെന്ന എന്‍ഐഎയുടെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ വിധി. പാര്‍ക്കിന്‍സണ്‍ രോഗത്തിന് ചികില്‍സയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ചിവ വ്യവസ്ഥകളോടെയാണ് വരവര റാവുവിന് സ്ഥിരം ജാമ്യം സുപ്രീം കോടതി അനുവദിച്ചത്
ചികില്‍സ എവിടെയാണെന്ന് എന്‍ ഐ എയെ അറിയിക്കണം. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. 82 വയസുള്ള ആളെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വരവരറാവുവിനെതിരായ കണ്ടെത്തലുകള്‍ എങ്ങനെ തെളിക്കാനാകുമെന്ന് സുപ്രീം കോടതി എന്‍ ഐ എയോട് ചോദിച്ചു. എന്‍ ഐ എ ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വരവര റാവുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇലക്ട്രോണിക്‌സ് തെളിവുകള്‍ വ്യാജമായി നിര്‍മ്മിച്ചതിന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെന്നും വരവര റാവുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here