Rifa Mehnu: വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹനാസിന്റെ ജാമ്യാപേക്ഷ തള്ളി

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ അത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മെഹ്നാസ് മൊയ്തുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

വ്‌ലോഗര്‍ റിഫയുടെ ആത്മഹത്യയെത്തുടര്‍ന്ന് പോലീസ് കേസെടുത്തതിന് പിന്നാലെ മുങ്ങിയ ഭര്‍ത്താവ് മെഹനാസ് മൊയ്തു ഒളിവിലിരുന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു.മാനസികമായും ശാരീരികമായും നടത്തിയ പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതടക്കമുള്ള സമഗ്രവിവരം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മരണത്തില്‍ ദുരൂഹത സംശയിച്ചുകൊണ്ടുള്ള പോലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് മെഹനാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.കഴിഞ്ഞ മാര്‍ച്ച് 1 നാണ് കോഴിക്കോട് സ്വദേശിനി റിഫയെ ദുബായിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാനസിക ശാരീരിക പീഡനം റിഫയുടെ മരണത്തിന് കാരണമായതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.തുടര്‍ന്ന് ഭര്‍ത്താവ് മെഹ്നാസിനെതിരെ, സ്ത്രീയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കല്‍,ആത്മഹത്യാ പ്രേരണ കുറ്റം ഉള്‍പ്പടെ ചുമത്തി കേസെടുക്കുകയായിരുന്നു.ജാമ്യമില്ലാ വകുപ്പടക്കം 10 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട റിഫയും മെഹനാസും മൂന്നുവര്‍ഷം മുന്‍പാണ് വിവാഹിതരായത്.കഴിഞ്ഞ ജനുവരിയിലായിരുന്നു പര്‍ദ കമ്പനിയില്‍ ജോലിലഭിച്ചതിനെത്തുടര്‍ന്ന് റിഫ ദുബായിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News