Kannur:സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചു;വെളിപ്പെടുത്തി ഒമ്പതാം ക്ലാസുകാരി

തന്നെ ലഹരിക്കടിമയാക്കി സഹപാഠി പീഡിപ്പിച്ചുവെന്ന് കണ്ണൂരിലെ ഒന്‍പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സമാന രീതിയില്‍ കെണിയിലായ 11 ഓളം പെണ്‍കുട്ടികളെ അറിയാമെന്ന് വിദ്യാര്‍ഥിനി വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്.

ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു. താന്‍ നാലുമാസമായി ലഹരിക്ക് അടിമയെന്നാണ് കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. കഞ്ചാവ് തന്നത് സഹപാഠിയായ ആണ്‍സുഹൃത്താണെന്നും ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെണ്‍കുട്ടി പറയുന്നു.

താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നും ലഹരി തന്ന ആണ്‍കുട്ടി തന്നെ മര്‍ദിച്ചെന്നും പെണ്‍കുട്ടി പറയുന്നു. ‘എനിക്ക് ഡിപ്രഷന്‍ വന്നപ്പോള്‍ നീ ഇത് യൂസാക്ക് എന്ന് പറഞ്ഞ് അവന്‍ കഞ്ചാവ് തന്നു, പിന്നീട് തന്ന് ഞങ്ങള്‍ പ്രണയത്തിലായി’ – പെണ്‍കുട്ടി പറഞ്ഞു. സൃഹൃത്ത് സ്റ്റാമ്പും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News