വാളയാര്‍ക്കേസ്; സിബിഐക്ക് തിരിച്ചടി; പുനരന്വേഷണത്തിന് കോടതി ഉത്തരവ്

പാലക്കാട് വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണ കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവ്. സി.ബി.ഐ കുറ്റപത്രം തള്ളിയ പാലക്കാട് പോക്‌സോ കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്

പീഡനം മൂലം രണ്ട് പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ മക്കള്‍ കൊല്ലപെട്ടതാണെന്ന് പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ വാദിച്ചു. നിലവിലുള്ള സി.ബി.ഐ കുറ്റപത്രപ്രകാരം പ്രതികള്‍ രക്ഷപെടുമെന്നാണ് കുടുംബത്തിന്റെ വാദം. ഇത് പരിഗണിച്ചാണ് നിലവിലെ സി.ബി.ഐ കുറ്റപത്രം കോടതി തള്ളിയത്. പുനരന്വേഷണം നടത്തണമെന്നാണ് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടത്. സി.ബി.ഐ തന്നെയാകും പുനരന്വേഷണം നടത്തുക. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപെട്ടു

ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചു. പ്രതികളെ വെറുതെവിട്ട സാഹചര്യത്തില്‍ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. പുതിയ അന്വേഷണ സംഘം കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News