Kattappana: ആനക്കൊമ്പുമായി യുവാവ് പിടിയില്‍

കട്ടപ്പനയില്‍ ആനക്കൊമ്പുമായി ഒരാള്‍ വനം വകുപ്പിന്റെ പിടിയില്‍. കട്ടപ്പന സുവര്‍ണ്ണഗിരി സ്വദേശി അരുണാണ് അറസ്റ്റിലായത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് വില്‍ക്കാന്‍ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയില്‍ വള്ളക്കടവില്‍ വച്ചാണ് ഇന്ന് രാവിലെ പിടിയിലായത്.

വനം വകുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

12 ലക്ഷം രൂപയ്ക്ക് കച്ചവടമുറപ്പിച്ച് ആനക്കൊമ്പ് കുമളിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News