
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പാലക്കാട് ചിറ്റിലഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഡിവൈഎഫ്‌ഐ ബ്ലോക് കമ്മിറ്റിയംഗം ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ വീട്ടില്‍ സൂര്യപ്രിയ ആണ് മരിച്ചത്. പ്രതി അഞ്ചുമൂര്‍ത്തിമംഗലം ചീക്കോട് പയ്യക്കുണ്ട് സ്വദേശി സുജീഷ് ആലത്തൂര്‍ പൊലീസില്‍ കീഴടങ്ങി.
രാവിലെ 11.30 ഓടെയാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. മറ്റാരും വീട്ടിലില്ലാത്ത നേരത്താണ് പ്രതിയെത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
ഡിവൈഎഫ്‌ഐ ചിറ്റിലഞ്ചേരി മേഖലാ വൈസ് പ്രസിഡന്റും ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് സൂര്യപ്രിയ. പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. പ്രതി സുജീഷ് സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎസഫ്‌ഐ ആവശ്യപ്പെട്ടു
ആലത്തൂര്‍ പോലിസ് അന്വഷേണം ആരംഭിച്ചു. മരണം വിശ്വസിയ്ക്കാനാവാതെ നൂറുകണക്കിന് പേരാണ് സൂര്യ പ്രിയയുടെ വീട്ടിലെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here