Kottayam: വൈദികന്റെ വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം മോഷ്ടിച്ചു, വീട്ടില്‍ മുളക് പൊടി വിതറിയ നിലയില്‍

കോട്ടയം കൂരോപ്പടയില്‍ വീട് കുത്തി തുറന്ന് മോഷണം. 50 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

പ്രാര്‍ത്ഥനയ്ക്കായി പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടില്‍ മുളക് പൊടി വിതറിയ നിലയിലായിരുന്നു. സംഭവത്തില്‍ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് തന്നെ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

വീടുമായി അടുത്ത പരിചയമുള്ള ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും പൊലീസിന് സംശയമുണ്ട്. കുടുംബാംഗങ്ങളുടെ പരാതി കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതി നല്‍കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ വീട്ടില്‍ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. വീട്ടുകാരടക്കം ആരും വീടിനുള്ളില്‍ പ്രവേശിക്കരുതെന്നാണ് പൊലീസ് നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News