Raju Srivastav:ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം;കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയില്‍

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ (Raju Srivastav)രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട രാജുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ജിമ്മിലെ ട്രയിനറാണ് ആശുപത്രിയിലെത്തിച്ചത്.

ട്രഡ് മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു അദ്ദേഹം. ഡോ. നിതീഷ് ന്യായിന്റെ നേതൃത്വത്തിലുള്ള എയിംസിലെ കാര്‍ഡിയോളജി ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ സംഘമാണ് അദ്ദേഹത്തെ ഇപ്പോള്‍ ചികിത്സിക്കുന്നത്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ടാലന്റ് ഷോയിലൂടെ സ്റ്റാന്‍ഡ്-അപ്പ് കോമഡിയിലേക്ക് ചുവടുവെച്ച രാജു, രണ്ടാം റണ്ണറപ്പായി ഫിനിഷ് ചെയ്തു. തുടര്‍ന്ന് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് – ചാമ്പ്യന്‍സ്’ എന്ന സ്പിന്‍-ഓഫില്‍ പങ്കെടുത്ത് ‘കോമഡി കിംഗ്’ എന്ന പട്ടവും ലഭിച്ചു. ബിഗ് ബോസ് 3യില്‍ മത്സരാര്‍ഥിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News