Khelo India:ഖേലോ ഇന്ത്യ പദ്ധതിയില്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് അവഗണന

(Khelo India)ഖേലോ ഇന്ത്യ പദ്ധതിയില്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് അവഗണന. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതിയില്‍ അനുഭവിച്ചത് തുച്ഛമായ തുക. കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചിട്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിന്നും പ്രകടനമാണ് കേരളത്തിലെ താരങ്ങള്‍ കാഴ്ചവെച്ചത്.

കായിക മേഖലയെ ഉത്തേജിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഖേലോ ഇന്ത്യ. ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതം രാജ്യത്തുടനീളമുള്ള കായിക പ്രേമികളില്‍ നിന്ന് പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങള്‍ക്കും തുച്ഛമായ തുകയാണ് പദ്ധതിയിലൂടെ ലഭിച്ചത്.

രാജ്യത്തെ കായികമേഖലയിലെ പശ്ചാത്തലവികസനത്തിനായി അനുവദിച്ച തുക ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ പോലും കേരളം ഇല്ല. പട്ടികയില്‍ ആദ്യ നാല് സ്ഥാനത്തും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. പദ്ധതികള്‍ക്കായി തമിഴ്നാടിനും കേരളത്തിനും യഥാക്രമം 33 കോടി രൂപയും 62.74 കോടി രൂപയും ലഭിച്ചപ്പോള്‍ ഗുജറാത്തില്‍ 608.37 കോടിയും ഉത്തര്‍പ്രദേശില്‍ 503 കോടി രൂപയുമാണ് ലഭിച്ചത്. ആദ്യ അഞ്ചില്‍ ഉള്ള മറ്റു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും ലഭിച്ചതും 100 കോടി രൂപയില്‍ അധികമാണ്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ നൂറുകോടിയില്‍ അധികം ലഭിച്ചത് രാജസ്ഥാന് മാത്രമാണ്.

കേന്ദ്ര യുവജന കായിക മന്ത്രാലയം നല്‍കിയ കണക്കുകളിലാണ് ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് ഉള്ള അവഗണന വ്യക്തമാക്കുന്നത്. ബര്‍മിങ്ങാം ഗെയിംസില്‍ ഒരു സ്വര്‍ണമടക്കം 7 മെഡലുകളാണ് മലയാളി കായിക താരങ്ങളുടെ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ മലയാളികളുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ഓക്കെ മറികടന്നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കായികപ്രതിഭകള്‍ ചരിത്രനേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here