ADVERTISEMENT
(Brazil)ബ്രസീലില്‍ മങ്കിപോക്സ്(Monkeypox) ഭയന്ന് കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെ അപലപിച്ച് ലോകാരോഗ്യ സംഘടന(WHO). മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് മങ്കിപോക്സ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് ഇത് മനുഷ്യരിലേക്ക് പടരാം. എന്നാലിപ്പോള്‍ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നു എന്നതാണ് കാണാന്‍ കഴിയുന്നത്. ഇതിന്റെ പേരില്‍ മൃഗങ്ങളെ ആക്രമിക്കാന്‍ പാടില്ല എന്നും മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
10 കുരങ്ങന്മാരെ വിഷം വെച്ച് കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവം ഉള്‍പ്പെടെ ബ്രസീലിയന്‍ ന്യൂസ് വെബ്സൈറ്റായ ജി വണ്ണാണ് റിപ്പോര്‍ട്ട് ചെയ്തത്. റിയോ പ്രിറ്റോ, സാവോ ജോസ്, സാവോ പോളോ എന്നീ നഗരങ്ങളില്‍ നിന്നും കുരങ്ങന്മാരെ കൊന്നൊടുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. 1700 മങ്കിപോക്സ് കേസുകളാണ് ബ്രസീലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മങ്കിപോക്സിനെ തുടര്‍ന്ന് ബ്രസീലില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. 90ഓളം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.