മലയാളത്തിലെ സ്ഫടികം ഇഷ്ട്ട സിനിമയാണെന്നും തന്റെ പുതിയ സിനിമയായ ‘വിരുമനി’ലെ സംഘട്ടനരംഗങ്ങളിൽ സ്ഫടികത്തിലെ നായകൻ ആടുതോമയുടെ സ്വാധീനമുണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചുവെന്നും തമിഴ് നടൻ കാർത്തിക്ക് പറഞ്ഞു. കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ വിരുമന്റെ പ്രമോഷനായി തലസ്ഥാനത്ത് എത്തിയതായിരുന്നു താരം. അച്ഛൻ മകൻ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് വിരുമൻ.
സിനിമയുടെ സംഘട്ടനരംഗങ്ങളിൽ ആടുതോമയുടെ സ്വാധീനമുണ്ടാകരുതെന്ന് സംവിധായകൻ മുത്തയ്യ പ്രത്യേകം പറഞ്ഞിരുന്നു. അച്ഛൻ എന്നാൽ എന്താണ് എന്ന വിഷയം ചർച്ചചെയ്യുന്ന ചിത്രമാണിത്. പിതൃത്വത്തെ കുറിച്ചും ഒരു കുട്ടിക്ക് അച്ഛൻ എന്തായിരിക്കണം എന്നുമൊക്കെ പറയാൻ ശ്രമിക്കുന്ന സിനിമ. ഗ്രാമീണ പശ്ചാത്തലത്തിലെ സിനിമകളിൽ അഭിനയിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്…യഥാർത്ഥ ഇന്ത്യ ഗ്രാമങ്ങളിലാണുള്ളത്… അത്തരം സിനിമകളിൽ ലുങ്കി മടക്കിക്കുത്തി ഇറങ്ങുമ്പോൾ തന്നെ ഒരു സൂപ്പർ മാൻ ശക്തി ലഭിക്കും. ഊഷ്മളമായ ബന്ധങ്ങളും ഗ്രാമങ്ങളിലാണുള്ളതെന്നും കാർത്തിക്ക് പറഞ്ഞു.
ADVERTISEMENT
ആദ്യ സിനിമയായ പരുത്തിവീരനിലെ കഥാപാത്രം ഒരു പ്രേതം പോലെ തന്നെ പിന്തുടരാറുണ്ടെന്നും ഗ്രാമീണപശ്ചാത്തലത്തിലെ സിനിമകളിൽ അഭിനയിക്കുമ്പോൾ പരുത്തിവീരനിലെ കഥാപാത്രത്തിന്റെ ഭാവങ്ങൾ കടന്നുവരാതിരിക്കാൻ ഏറെ പരിശ്രമം വേണ്ടിവരുമെന്നും കാർത്തിക്ക് കൂട്ടിച്ചേർത്തു.
തന്റെ സൂപ്പർഹിറ്റ് ചിത്രമായ കൈതിയുടെ രണ്ടാം ഭാഗം അടുത്തവർഷം പുറത്തിറങ്ങുമെന്നും സിനിമയുടെ ചിത്രീകരണം തനിക്ക് നല്ല അനുഭവങ്ങളാണ് നൽകിയതെന്നും കാർത്തിക്ക് പറഞ്ഞു. അതേസമയം, സംവിധായൻ ശങ്കറിന്റെ മകളായ അദിതി ശങ്കർ അഭിനയിക്കുന്ന ആദ്യ സിനിമയാണ് വിരുമൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.