Donald Trump:ട്രംപിനെതിരായ എഫ്ബിഐ റെയ്ഡിനെ ആയുധമാക്കി പണം പിരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

(Trump)ട്രംപിനെതിരായ എഫ്ബിഐ റെയ്ഡിനെ ആയുധമാക്കി പണം പിരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. റെയ്ഡ് ഉപയോഗിച്ച് വേട്ട നടത്തുന്നുവെന്ന് ആരോപിച്ചാണ് പണപ്പിരിവിനായുള്ള ക്യാംപയിന്‍. വൈറ്റ് ഹൗസില്‍ നിന്ന് സുപ്രധാന സര്‍ക്കാര്‍ രേഖകള്‍ കടത്തിയെന്ന സംശയത്തിലായിരുന്നു എഫ്ബിഐ റെയ്ഡ്.

വൈറ്റ് ഹൗസില്‍ നിന്ന് സുപ്രധാന രേഖകള്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കടത്തിയെന്ന കേസിലായിരുന്നു കഴിഞ്ഞ ദിവസത്തെ എഫ്ബിഐ റെയ്ഡ്. ഫ്‌ളോറിഡയിലെ സ്വകാര്യ വസതിയായ മാര്‍ അലാഗോയില്‍ നടത്തിയ റെയ്ഡില്‍ 15 പെട്ടികളിലായി സൂക്ഷിച്ച രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം. നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്റ് റെക്കോഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഇക്കാര്യം അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചതായും സൂചനയുണ്ട്. ഇതില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

2024ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രമ്പ് എത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ കൂടിയായിരുന്നു എഫ്ബിഐ റെയ്ഡ്. എഫ്ബിഐ നടത്തിയത് കൃത്യ വിലോപമാണെന്നായിരുന്നു ട്രമ്പിന്റെ വിമര്‍ശനം. തനിക്കെതിരായ വേട്ട എന്ന വാദമുഖമുയര്‍ത്തി അമേരിക്കയാകെ പണംപിരിക്കാനാണ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇ-മെയിലുകളായും മെസേജുകളായും പ്രചാരണം പൊലിപ്പിക്കുകയാണ് അമേരിക്കന്‍ വലതുപക്ഷം.

ട്രംപ് നിയമിച്ച എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയും ജോ ബൈഡന്‍ പുതുതായി നിയമിച്ച അറ്റോണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡും തമ്മില്‍ വിഷയത്തില്‍ തര്‍ക്കം മുര്‍ച്ഛിക്കുമെന്ന നിരീക്ഷണത്തിലാണ് രാഷ്ട്രീയ വിദഗ്ധര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel