
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് ജയറാം(Jayaram). പത്മരാജന്റെ ചിത്രത്തിലൂടെയാണ് ജയറാം ആദ്യമായി സിനിമയില്‍ ചുവടുവെച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമപ്പുറം പുതിയ ഒരു നടനെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ധൈര്യമില്ലാതിരുന്ന കാലമായിരുന്നു 80-ുകള്‍..പത്മരാജന്റെ കണ്ടെത്തലാണ് ജയറാം. 1988-ല്‍ പദ്മരാജന്‍(Padmarajan) സംവിധാനം ചെയ്ത “അപരന്‍” എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് ജയറാം സിനിമയില്‍ എത്തിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം പത്മരാജന്റെ ഭാര്യ അദ്ദേഹത്തെ കുറിച്ച് ഒരു പുസ്തകം എഴുതി. അതിന്റെ ആദ്യ പ്രിന്റ് തനിക്കാണ് നല്‍കിയത്. ‘എനിക്ക് ജനിക്കാത പോയ എന്റെ മൂത്ത മകന്’ എന്നാണ് ആ ആദ്യ പ്രിന്റില്‍ പത്മരാജന്റെ ഭാര്യ എഴുതിയിരുന്നത്-ജയറാം പറയുന്നു.
സിനിമയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത് പത്മരാജനാണ്. ആദ്യ ചിത്രമായ അപരന്‍ നല്ല രീതിയില്‍ വിജയിച്ചു. മലയാള സിനിമയ്ക്ക് പുതിയൊരു ഭാവകത്വം നല്‍കി. അതിന് ശേഷം മൂന്നാം പക്കം, ഇന്നലെ… പത്മരാജനും ജയറാമും ഒരുമിച്ച സിനിമകള്‍ ഹിറ്റായി. എന്നാല്‍ ‘ഇന്നലെ’ എന്ന സിനിമയ്ക്ക് ശേഷം ജയറാം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു.
തനിക്ക് എന്ത് ദുഃഖം വന്നാലും അച്ഛനെപ്പോലെ അല്ലെങ്കില്‍ ഒരു ഗോഡ്ഫാദറെ പോലെ എന്തും തുറന്ന് പറയാന്‍ കഴിയുന്ന സ്ഥാനമായിരുന്നു പത്മരാജന് ഉണ്ടായിരുന്നതെന്ന് ജയറാം പറയുന്നു. നിരവധി സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ ഒരിക്കല്‍ പത്മരാജന്‍ താന്‍ രാമനിലയത്തില്‍ കാണുമെന്നും തന്നെ വന്ന് കാണണമെന്നും പറഞ്ഞു.
‘കേളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്. വൈകുന്നേരം പത്മരാജന്‍ സാറിന കാണാനായി രാമനിലയത്തില്‍ ചെന്നു. അദ്ദേഹം അപ്പോള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. പത്മരാജന്‍ സാറിനൊപ്പം താനും കട്ടിലില്‍ കിടന്നു. കുറേ പരാജയങ്ങള്‍ ആയില്ലേയെന്ന് തന്നോട് പത്മരാജന്‍ സാര്‍ ചോദിച്ചു. അത് സാരമില്ല,പോവാന്‍ പറയെടാ എന്നും പറഞ്ഞു.
”നിനക്ക് വേണ്ടി ഒരു ഉഗ്രന്‍ സിനിമ പ്ലാന്‍ ചെയ്തിട്ടുണ്ട് എന്ന് പത്മരാജന്‍ സാര്‍ പറഞ്ഞു. ആ സിനിമയുടെ കഥയും താനുമായി പങ്കുവെച്ചു. സ്പോര്‍ട്‌സ് ആയിരുന്നു ആ ചിത്രത്തിന്റെ പ്രമേയം. ”നിനക്ക് തകര്‍ക്കാന്‍ പറ്റും”..അങ്ങനെ പറഞ്ഞ് പോയതാണ്… അന്ന് രാത്രിയാണ് അദ്ദേഹം മരിക്കുന്നത്-ജയറാം പറയുന്നു..
പത്മരാജന്‍ കണ്ടെത്തിയ ജയറാം പിന്നീട് മലയാള സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here