
23 ഗ്രാൻഡ് സ്ലാം കിരീട നേട്ടവുമായി ഇതിഹാസ താരം സെറീന വില്യംസ്(serena williams) ടെന്നീസി(tennis)ൽ നിന്ന് പിന്മാറുന്നുവെന്ന വാർത്ത(news) കഴിഞ്ഞ ദിവസമാണ് കായികലോകം അറിഞ്ഞത്. വോഗ് മാഗസിന് നല്‍കിയ ഫോട്ടോഷൂട്ടിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം അവസാനം നടക്കുന്ന യുഎസ് ഓപ്പണിനു(us open)ശേഷം നാൽപ്പത്തൊന്നുകാരി കളമൊഴിയും. വിരമിക്കൽ എന്ന വാക്ക് തനിക്ക് ഇഷ്ടമല്ലെന്നും ബിസിനസിലേക്കും തന്റെ അടുത്ത കുഞ്ഞിന്റെ വരവിലേക്കുമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സെറീന പറഞ്ഞു.
‘‘വിരമിക്കുന്നു എന്ന വാക്ക് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ ഞാൻ എന്താണ് ചെയ്യുന്നതെന്ന് വിവരിക്കാൻ ഏറ്റവും നല്ല വാക്ക് പരിണാമമെന്നാണ്. ഞാൻ ടെന്നിസിൽനിന്നു മാറി എനിക്കു പ്രിയപ്പെട്ട മറ്റു കാര്യങ്ങളിലേക്കു കടക്കുന്നു’’ – ഇതായിരുന്നു സെറീനയുടെ പരാമർശം.
ജീവിതത്തില്‍ പുതിയൊരു പാതയിലേക്ക് സഞ്ചരിക്കേണ്ട സമയമായെന്നും ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ സങ്കടമുണ്ടെന്നും സെറീന കൂട്ടിച്ചേര്‍ത്തു.
ഞാനൊരു പുരുഷനായിരുന്നെങ്കില്‍ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരില്ലായിരുന്നു
സിലേക്കും തന്റെ അടുത്ത കുഞ്ഞിന്റെ വരവിലേക്കുമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സെറീന പറഞ്ഞു. താനൊരു പുരുഷനായിരുന്നെങ്കില്‍ വിരമിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ലായിരുന്നെന്നും സെറീന ചൂണ്ടിക്കാട്ടുന്നു.
‘ഇതു ശരിയായ രീതിയല്ല. ശരിയായ കാര്യവുമല്ല. രണ്ടാമത്തെ കുഞ്ഞിനെ ഞാന്‍ ആഗ്രഹിക്കുമ്പോള്‍ വിരമിക്കുന്നതിനെ കുറിച്ചുതന്നെ ആലോചിക്കേണ്ടി വരുന്നു. ഞാനൊരു സ്ത്രീയായതുകൊണ്ടാണ് ആ ആശങ്ക.
അതേസമയം, പുരുഷനായിരുന്നെങ്കില്‍ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിപോലും വരില്ലായിരുന്നു. ഇപ്പോഴും കോര്‍ട്ടില്‍ കളിക്കുന്നുണ്ടാകും. കിരീടങ്ങള്‍ നേടുന്നുണ്ടാകും. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും എന്റെ ഭാര്യയുടെ തലയിലായിരിക്കും.
കുഞ്ഞുങ്ങളെ പ്രസവിച്ച്, പരിചരിച്ച്, ഭക്ഷണം നല്‍കി അവര്‍ വളര്‍ത്തിക്കോളും. അതാണല്ലോ നിലവിലുള്ള സാമൂഹിക സാഹചര്യം’-സെറീന അഭിമുഖത്തില്‍ തുറന്നുപറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here