
ബഫർ സോണില്‍(buffer zone) പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ജനവാസ കേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി മേഖലയിൽ നിന്നും പൂർണമായും ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്.
2019ലെ ഉത്തരവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ ഉത്തരവ്. ജനവാസ കേന്ദ്രങ്ങൾ അടക്കം പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാക്കുന്ന ഉത്തരവ് തിരുത്താൻ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറങ്ങിയത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും, ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെയും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്.
വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ 2019 ഉത്തരവ് തിരിച്ചടിയാക്കുമെന്ന നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here