ADVERTISEMENT
കോണ്‍ഗ്രസിന്റെ നവസങ്കല്പ പദയാത്രയില്‍ ആര്‍എസ്എസിന്റെ ഗണഗീതം. ആര്‍എസ്എസ്(rss) ശാഖയില്‍ പാടുന്ന ഗണഗീതം പാട്ടുമായാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍(mm hasan) ഉദ്ഘാടനം ചെയ്ത പദയാത്ര.
നെയ്യാറ്റിന്‍കര(neyyattinkara) ബ്ലോക്ക് കോണ്‍ഗ്രസ്(congress) കമ്മിറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത് യുഡിഎഫ്(udf) കണ്‍വീനര്‍ എം.എം.ഹസ്സന്‍. ഡിസിസി അധ്യക്ഷന്‍ പാലോട് രവിയും കെപിസിസി ഭാരവാഹി മര്യാപുരം ശ്രീകുമാര്‍ അടക്കമുള്ളവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പക്ഷേ ആര്‍എസ്എസിന്റെ ഗണഗീതവും കോണ്‍ഗസിന്റെ പദയാത്ര ഗീതങ്ങള്‍ തമ്മിലുള്ള അതിരുകള്‍ മുറിഞ്ഞതാകാം. പരിപാടിയില്‍ കേട്ടത് കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകുമെന്ന് ആര്‍എസ്എസ് ഗണഗീതം.
ആര്‍എസ്എസ് ശാഖയില്‍ പാടുന്ന പാട്ടുകളാണ് ഗണഗീതങ്ങള്‍. ആര്‍എഎസ്എസിന്റെ ഗാനാജ്ഞലി എന്ന ഗാനശേഖരത്തിലെ പ്രധാന ഗാനമാണ് ഇവ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ ആയിരുന്ന പി.പരമേശ്വരന്‍ അടക്കമുള്ളവരാണ് ഗാനാഞ്ജലിയിലെ ഭൂരിഭാഗം പാട്ടുകളും രചിച്ചിട്ടുള്ളത്.
ഈ ഗാനം എങ്ങനെ കോണ്‍ഗ്രസിന്റെ പദയാത്രയില്‍ എത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനം. വിമര്‍ശനം ശക്തമായേതാടെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വീഡിയോകള്‍ നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.