Mullapperiyar: മുല്ലപ്പെരിയാറിൽ ആശങ്ക ഒഴിയുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാ(mullapperiyar)റിൽ ആശങ്ക ഒഴിയുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ(roshi agustine). ‘ജലനിരപ്പ് 138അടി ആയി. 135.5 അടി ആയപ്പോൾ തന്നെ തമിഴ്നാടിനെ അറിയിച്ചു. കൂടുതൽ ജലം കൊണ്ടുപോകാൻ സംസ്ഥാനം ആവശ്യപ്പെട്ടു. സംസ്ഥാനം തമിഴ്നാടിനോട് ആവശ്യപ്പെട്ടത് അവർ നടപ്പാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 അടി ജലം ഇടുക്കി ഡാമിൽ ഉണ്ട്’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അണക്കെട്ടി(dam)ലേക്കുള്ള നീരൊഴുക്കിന്‌ സമാനമായ ജലം പുറത്തേക്കൊഴുക്കിയതോടെയാണ്‌ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ ക്രമാനുഗതമായി നിയന്ത്രണവിധേയമാകുന്നത്‌. വൃഷ്ടിപ്രദേശത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്ന കനത്ത മഴക്ക്‌ ശമനമുണ്ടായതും തുണയായി.

2200 ഘനയടിവെള്ളം തമിഴ്‌നാട്‌ കൊണ്ടുപോകുന്നതിനൊപ്പം പുറത്ത്‌ വിടുന്ന വെള്ളത്തിന്റെ അളവിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌. മുല്ലപ്പെരിയാറില്‍ നിന്ന്‌ പരമാവധി വെള്ളം കൊണ്ടുപോകണമെന്നും അണക്കെട്ട്‌ തുറക്കുന്നതില്‍ കൃത്യമായ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട്‌ ആവശ്യപ്പെട്ടിരുന്നത്‌.

മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഈ ആവശ്യം പരിഗണിച്ചുള്ള തീരുമാനങ്ങളാണ്‌ തമിഴ്‌നാടിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌. മുഖ്യമന്ത്രി പിണറായി വിജയന്‌ ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍ കത്തയക്കുകയും ചെയ്‌തിരുന്നു.

പെരിയാറിന്റെ തീരത്ത്‌ നിന്നും 145 കുടുംബങ്ങളെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ 2387 അടിയ്‌ക്കു മുകളില്‍ തുടരുകയാണ്‌. അഞ്ച്‌ ഷട്ടറുകളും തുറന്ന്‌ സെക്കന്റില്‍ മൂന്നരലക്ഷം ലിറ്റര്‍ വെള്ളമാണ്‌ പുറത്തേക്കൊഴുക്കുന്നത്‌.

മഴ മാറി നില്‍ക്കുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ഇടുക്കിയിലും ജലനിരപ്പില്‍ കുറവ്‌ വരുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം പുതിയ റൂള്‍ കര്‍വ്‌ പരിധി നിലവില്‍ വരുന്നതും ആശ്വാസത്തിനിട നല്‍കുന്നു.

ഇടുക്കി അണക്കെട്ടില്‍ സംഭരിക്കാവുന്ന ജലനിരപ്പ്‌ നാളെ മുതല്‍ 2386. 81 അടിയായി വര്‍ധിക്കും. മുല്ലപ്പെരിയാറില്‍ 138.4 അടിയായും ഉയര്‍ത്താം. വരും ദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ റൂള്‍കര്‍വ്‌ പരിധി കൃത്യമായി പാലിച്ചു കാലവര്‍ഷം മറികടക്കാനാകുമെന്നാണ്‌ ഡാം സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തല്‍.

അതേസമയം പെരിയാറിന്റെ തീരത്ത്‌ ജാഗ്രതാനിര്‍ദേശം കൃത്യമായി പാലിക്കാന്‍ തയാറാകണമെന്ന്‌ ജില്ലാ ഭരണകൂടങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News