Beluga Whale:ഫ്രാന്‍സിലെ സീന്‍ നദിയില്‍ അകപ്പെട്ട ബെലൂഗ തിമിംഗലത്തിന് ജീവന്‍ നഷ്ടമായി

ഫ്രാന്‍സിലെ സീന്‍ നദിയില്‍ അകപ്പെട്ട ബെലൂഗ തിമിംഗലത്തിന് ജീവന്‍ നഷ്ടമായി. രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ എല്ലാം നിഷ്ഫലമാക്കി കൊണ്ടാണ് ബെലൂഗ യാത്രയായത്. പാരിസില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയായി സീന്‍ നദിയിലാണ് ഒറ്റപ്പെട്ട നിലയില്‍ 4 മീറ്റര്‍ നീളമുള്ള ബെലൂഗ തിമിംഗലത്തെ കണ്ടെത്തിയത്.

ആര്‍ട്ടിക് സമുദ്രത്തില്‍ കൂട്ടമായി ജീവിക്കുന്ന വെള്ളതിമിംഗലങ്ങളാണ് ബെലൂഗകള്‍. ഒറ്റപ്പെട്ട്, വഴി തെറ്റി എത്തിയതിനാല്‍ കടലില്‍ എത്തിക്കുവാനുള്ള കഠിന ശ്രമമാണ് ഫ്രാന്‍സ് ഭരണകൂടവും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയത്. ശൈത്യ കാലാവസ്ഥയില്‍ മാത്രം ജീവിക്കുവാന്‍ സാധിക്കുന്ന ബെലൂഗയുടെ നിലനില്‍പ്പിനെ പറ്റി ആദ്യം മുതല്‍ക്കു തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ കൈവിടാതെയാണ് രക്ഷപ്രവര്‍ത്തനം മുന്നോട്ടു നീങ്ങിയിരുന്നത്.

കടല്‍ജീവിയായ ബെലൂഗ ശുദ്ധജലത്തില്‍ എത്തപ്പെട്ടതിന്റെതായ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നു . ശരീരഭാരം ഇല്ലാതെയാകുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്തു. ശീതീകരിച്ച മത്സ്യങ്ങളെ നദിയിലേക്ക് ഇട്ട് കൊടുത്തുവെങ്കിലും ബെലൂഗയ്ക്ക് അത് കഴിയ്ക്കുവാന്‍ സാധിച്ചിരുന്നില്ല.അതിനാല്‍ വിറ്റാമിനുകള്‍ കുത്തിവെയ്ക്കുവാനുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടത്തി. തണുപ്പുള്ള കാലാവസ്ഥയില്‍ ജീവിക്കുവാന്‍ പരിണാമം സംഭവിച്ച ഇവയ്ക്ക് ഫ്രാന്‍സിലെ നിലവിലെ ഉഷ്ണകാലാവസ്ഥയോട് പൊരുതുവാന്‍ ആകില്ല എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ആര്‍ട്ടിക് സമുദ്രത്തിലേക്ക് ബെലൂഗയെ മാറ്റുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി മറൈന്‍ കണ്‍സര്‍വേഷന്‍ ഗ്രൂപ്പായ സീ ഷെപേര്‍ഡ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here