
പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ രാജു ശ്രീവാസ്തവയെ ഉടന്‍ തന്നെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രേഡ്മില്ലില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രാജു ശ്രീവാസ്തവയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ രാജു ശ്രീവാസ്തവയെ ട്രെയിനറും മറ്റു ചിലരും ചേര്‍ന്നാണ് എയിംസില്‍ എത്തിച്ചത്.
രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.രണ്ടു തവണ സിപിആര്‍ നല്‍കിയതായും ആരോഗ്യം വീണ്ടെടുത്തതായും ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ കാര്‍ഡിയോളജി വിഭാഗത്തിലാണ് അദ്ദേഹം നിരീക്ഷണത്തിലുണ്ടായിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here