
ബിജെപി(bjp)യ്‌ക്കെതിരെ ബിജെപി എംപി(mp) വരുൺഗാന്ധി രംഗത്ത്(varun gandhi). സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം പാവപ്പെട്ടവർക്ക് ഒരു ഭാരമായി മാറുകയാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. ഇത് ദൗർഭാഗ്യകരമായ കാര്യമാണെന്നും വരുൺ ഗാന്ധി ട്വിറ്ററി(twitter)ൽ കുറിച്ചു.
റേഷൻ കാർഡ് ഉടമകൾ റേഷൻ കടകളിൽ ത്രിവർണ്ണ പതാക വാങ്ങാൻ നിർബന്ധിതരാകുകയാണ്. അല്ലെങ്കിൽ അവരുടെ റേഷൻ വിഹിതം കുറക്കുന്നു. ഇത് പാവപ്പെട്ടവരെ ദ്രോഹിക്കുന്ന നടപടിയെന്ന് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.നേരത്തെ ഹർ ഘർ തിരങ്ക കാമ്പയിനിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ജനങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here