ADVERTISEMENT
വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രൈസ് കാപ്പ്(price cap) കേന്ദ്രം നീക്കി. കൊവിഡ്(covid) സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് നീക്കിയത്. നിശ്ചിത നിരക്കില്‍ കുറച്ച് വിമാന ടിക്കറ്റുകള്‍ നല്‍കുന്നത് തടഞ്ഞുകൊണ്ടായിരുന്നു കേന്ദ്രം പ്രൈസ് കാപ്പ് കൊണ്ടുവന്നത്.
വിപണി സജീവമായ സാഹചര്യത്തില്‍ ഇനി നിയന്ത്രണത്തിന്‍റെ ആവശ്യമില്ലെന്ന് കേന്ദ്ര വ്യാമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഇതോടെ വിമാന യാത്ര നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്.
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന
ജമ്മുകശ്മീര്‍(jammukashmir) നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യതയില്ല. ഒക്ടോബര്‍ 31ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തീയതി നീട്ടിയതോടെ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തേക്ക് മാറാനുള്ള സാധ്യത ഏറിയതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
വോട്ടര്‍ പട്ടിക തയ്യാറായാല്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കശ്മീരിലെയും ചെനാബിലെയും മഞ്ഞുകാലത്തിന് ശേഷമേ തെരഞ്ഞെടുപ്പിന് സാധ്യതയുള്ളൂവെന്നാണ് വിവരം.
അതേസമയം, കൂടുതല്‍ പേര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കാനാണ് തീയതി നീട്ടിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.