Health; കറുവപ്പട്ട വെള്ളം ദിവസവും കുടിക്കാം; ഗുണം പലതാണ്

അടുക്കള വിഭവങ്ങളിൽ ഏറ്റവും മണവും രുചിയും നൽകുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ടയ്ക്ക് ആ സുഗന്ധം നൽകുന്നത് സിന്നമൽ ഡിഹൈഡ് എന്ന സംയുക്തത്തിൽ നിന്നും ആണ്. കറുവപ്പട്ട വൃക്ഷത്തിൻ്റെ അകത്തെ തൊലിയിൽ നിന്നുമാണ് സുഗന്ധ വ്യഞ്ജനത്തിനായി പട്ട എടുക്കുന്നത്.

ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ഉള്ള കറുവപ്പട്ട ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. കറുവപ്പട്ട ഉൾപ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങൾക്ക് പ്രീ ബയോട്ടിക്ക് ഗുണങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ ഇത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിന് സഹായിക്കുന്നു,

ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകുന്ന ഒന്നാണ് കറുവപ്പട്ട, മാത്രമല്ല ഇത് ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കും.

ദിവസവും കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം (cinnamon-water) കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിനെ ബാക്ടീരിയൽ അത് പോലെ തന്നെ ഫംഗൽ അണുബാധകളിൽ നിന്നും നമ്മെ രക്ഷിക്കുന്നു.

എന്തൊക്കെയാണ് ദിവസവും കറുവപ്പട്ട ഇട്ട് വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

• പ്രമേഹത്തിന് നല്ലൊരു മരുന്നാണ് ഇത്.

• പട്ടയ്ക്ക് ഇൻസുലിൻ റെസിസ്റ്റ് കുറയ്ക്കാനുള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെ തടി കുറയുന്നതിന് ഇത് സഹായിക്കുന്നു.

• എല്ലാ പ്രായക്കാർക്കും ഇത് നല്ലൊരു മരുന്നാണ്, കാരണം ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ, അത് പോലെ തന്നെ ആൻ്റി വൈറൽ ആയും ഇത് നല്ലതാണ്. ഇത്തരത്തിലുള്ള ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഇത് ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.

• അസിഡിറ്റി പ്രശ്നമുളളവർ ദിവസവും കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഇത് ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

• തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ മികച്ചതാക്കാൻ ഇത് വളരെ നല്ലതാണ്. ഇത് ഓർമ്മ ശക്തിയും വർധിപ്പിക്കുന്നു.

• വാതരോഗമുള്ളവർ ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

വ്യായാമത്തോടൊപ്പം തന്നെ ഈ വെള്ളം കുടിക്കുന്നത് അമിത വണ്ണം, രക്ത സമ്മർദ്ദം അത് പോലെ തന്നെ ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു, അതേ സമയം തന്നെ നല്ല കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

പല്ലിൻ്റേയും മോണയുടേയും ആരോഗ്യത്തിന് വളരം നല്ലതാണ്. ഇത് വായിലെ മോശപ്പെട്ട ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. മോണരോഗത്തിനെ പ്രതിരോധിക്കുന്നു. വായ് നാറ്റം അകറ്റുന്നു.

കാൻസറിനെ ചെറുക്കുന്നതിന് വളരെ നല്ലതാണ് കറുവപ്പട്ട വെള്ളം. ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ കറുവപ്പട്ട തിളപ്പിച്ച വെള്ളം വളരെ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News