ADVERTISEMENT
കരുവന്നൂർ ബാങ്ക്(karuvannur bank) വിഷയത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകി സംസ്ഥാന സർക്കാർ.
മൂന്നുമാസത്തിനകം ബാങ്കിൽ 50 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർതലത്തിൽ പദ്ധതികൾ തയ്യാറാക്കി വരികയാണ്.
ആസ്തികൾ പണയപ്പെടുത്തി വായ്പകൾ എടുക്കാനുള്ള ശ്രമവും ആരംഭിച്ചുണ്ട്. കേരള ബാങ്കിൽ(kerala bank) നിന്നടക്കം വായ്പയെടുത്ത് ബാധ്യത തീർക്കുമെന്നും സർക്കാർ(government) അറിയിച്ചു.
മുൻഗണക്രമം നിശ്ചയിക്കാൻ സർക്കാർ 12 ദിവസത്തെ സമയവും ആവശ്യപ്പെട്ടു. അതേസമയം ബാങ്കിൽ നിന്നും വായ്പ എടുത്തശേഷം പണം അടക്കാത്തവർക്കെതിരെ നടപടി തുടരാമെന്ന് ഹൈക്കോടതി(highcourt) അറിയിച്ചു.
വായ്പയെടുത്തവർ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിട്ടുള്ള കേസുകളും അടിയന്തരമായി പരിഗണിക്കണമെന്ന് സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദ്ദീൻ ആവശ്യപ്പെട്ടിരുന്നു.
കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയവർക്ക് നൽകിയ ഇളവുകൾ പ്രകാരമുള്ള തുകയും സമയത്തിനുള്ളിൽ അടച്ചിട്ടില്ലെങ്കിൽ നടപടിയെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.