Kesavadasapuram: കേശവദാസപുരം കൊലപാതകം: പ്രതി ആദം അലി കസ്റ്റഡിയിൽ

കേശവദാസപുര(Kesavadasapuram)ത്ത്‌ വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട പ്രതി ആദം അലി കസ്റ്റഡിയിൽ. 10 ദിവസത്തേക്കാണ് പൊലീസ്(police) കസ്റ്റഡി അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കേശവദാസപുരം രക്ഷാപുരി ചര്‍ച്ചിന് സമീപം ദിനരാജിന്റെ ഭാര്യ(wife) 68 വയസ്സുള്ള മനോരമയെ കാണാതായ വിവരം മെഡിക്കല്‍കോളജ് പൊലീസിന് ലഭിക്കുന്നത്. വീട് തുറന്നിട്ട നിലയിലായിരുന്നു.

തുടര്‍ന്ന് പൊലീസ് സംഘങ്ങളായി തിരിഞ്ഞ് സി. സി. ടി. വി(cctv) ദൃശ്യങ്ങള്‍ ശേഖരിച്ചും കേരള പോലീസ് ഡോഗ് സ്ക്വാഡ്, കേരള ഫയര്‍ ഫോഴ്സ് തുടങ്ങിയവരുടെ സഹായത്തോടെ നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് വീടിനു സമീപമുള്ള കിണറ്റില്‍ കാലില്‍ കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ മനോരമയുടെ മൃതദേഹം(deadbody) കണ്ടെത്തിയത്.

സമീപത്തു പണി നടക്കുന്ന വീട്ടില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ ആദം അലി എന്നയാളെ കാണാതായത്, കൊലപാതകസാദ്ധ്യത സംബന്ധിച്ച് പോലീസിന് ആദ്യമേ സംശയം ഉണ്ടായിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ കേരളത്തില്‍ ജോലി തേടിയെത്തിയ പ്രതി, ആദം അലി, കൊല്ലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി നോക്കിയശേഷം ഒന്നരമാസം മുമ്പാണ് സുഹൃത്ത് ദീപക് എന്നയാളുടെ സഹോയത്തോടെ കേശവദാസപുരം രക്ഷാപുരം ചര്‍ച്ചിന് സമീപം രാജേഷ് എന്ന കെട്ടിടം കോൺട്രാക്ടറുടെ കീഴില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണപണികള്‍ക്കായി എത്തിയത്.

പണിനടക്കുന്ന വീട്ടില്‍ പ്രതിയെ കൂടാതെ വെസ്റ്റ് ബംഗാള്‍ സ്വദേശികളായ അഞ്ചോളം പേരും താമസമുണ്ടായിരുന്നു. പ്രതി, കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്ന് ഒളിവില്‍ പോകുന്നതിനാണ് നാട് വിട്ടത്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ സമയോചിതമായ ഇടപെടലും പഴുതടച്ചുള്ള അന്വേഷണവുമാണ് നാടിനെ നടുക്കി പട്ടാപ്പകല്‍ നടത്തിയ ഹീനമായ കൊലപാതകത്തിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കേരള പോലീസിന് പിടികൂടാനായതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here