ഞൊടിയിടയിൽ തയ്യാറാക്കാം റാഗി കഞ്ഞി

ഫിംഗർ മില്ലറ്റ് എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. രോഗപ്രതിരോധത്തിനും, ശരീരഭാരം കുറയ്ക്കാനുമൊക്കെ റാഗി വളരെയധികം ഗുണകരമാണ്. റാഗി ഉപയോഗിച്ച് പല തരം വിഭവങ്ങൾ ഇന്ന് നാം തയ്യാറാക്കാറുണ്ട്. റാഗിയുടെ ഗുണങ്ങൾ ഒട്ടും ചോർന്ന് പോകാതെ വളരെ എളുപ്പത്തിൽ റാഗി കഞ്ഞി തയ്യാറാക്കാം.

പ്രധാന ചേരുവ

1/2 കപ്പ് പുളി
പ്രധാന വിഭാവങ്ങൾക്കായി
1/2 കപ്പ് roasted,powdered പഞപുല്ല്
1/2 കപ്പ് ശർക്കര
2 ടീസ്പൂൺ നെയ്യ്
ആവശ്യത്തിന് കറുത്ത ഏലയ്ക്ക
ആവശ്യത്തിന് വെള്ളം

തയ്യാറാകേണ്ട വിധം

ഒരു ബൗളിലേയ്ക്ക് ആദ്യം പുളിവെള്ളം എടുക്കുക. ഇതിലേയ്ക്ക് പൊടിച്ച ശർക്കര കൂടെ ചേർത്ത് നന്നായി ഇളക്കുക.ഇതിലേയ്ക്ക് റോസ്റ്റ് ചെയ്ത റാഗി കൂടെ ചേർത്ത് നന്നായി യോജിപ്പിക്കണം… ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഒരു നുള്ള് ഏലയ്ക്കാപ്പൊടി കൂടെ ചേർക്കാം. ..

ആരോഗ്യകരമായ റാഗി കഞ്ഞി തയ്യാറായി കഴിഞ്ഞു.ശ്രദ്ധിക്കുക: റാഗി കഞ്ഞി തയ്യാറാക്കാനുള്ള ഒരു എളുപ്പ വഴിയാണിത്. മറ്റ് പല രീതിയിലും ഇത് തയ്യാറാക്കാം. റാഗി കഞ്ഞിക്ക് മധുര രുചി വേണമെങ്കിൽ പാലും ശർക്കരയും ചേർത്ത് തയ്യാറാക്കാം. അതല്ലെങ്കിൽ തൈര്, നിലക്കടല വറുത്തത്, ഉപ്പ് എന്നിവ ചേർത്ത് മറ്റൊരു രുചിയിലും ഇത് തയ്യാറാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News