K Radhakrishnan: പുത്തൻ ചുവട് വയ്പ്പ്; ഭൂരഹിത പുനരധിവാസ പദ്ധതിയുടെ പ്രായപരിധി ഉയർത്തി

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയുടെ പ്രായപരിധി ഉയർത്തി. അർഹരായ പലർക്കും നിയമങ്ങളുടെ കാലപ്പഴക്കം കാരണം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ല എന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ(k radhakrishnan) ആണ് ചട്ടങ്ങളുടെ ഭേദഗതിയ്ക്ക് നിർദ്ദേശം നൽകിയത്.

ആനുകൂല്യം ലഭിക്കുന്നതിന് അർഹരായ ഗുണഭോക്‌താക്കളുടെ പ്രായപരിധി നിലവിലെ 60 വയസ്സിൽ നിന്നും 70 വയസ്സ് ആയി ഉയർത്തി. ഇത് കൂടുതൽ ഗുണഭോക്താകൾക്ക് പദ്ധതിയുടെ ഭാഗമാകുന്നതിന് സഹായകരമാകും. വരുമാന പരിധി നിലവിൽ 50000 എന്നത് 1 ലക്ഷം ആക്കി ഉയർത്തി.

50 വയസ്സിനു മുകളിൽ പ്രായമുള്ള ലൈഫ് മിഷനിൽ ഉൾപ്പെട്ടവരായ അവിവാഹിതരായ വനിതകളെ ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് പരിഗണിക്കും.

ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം അനുവദിച്ച് വാങ്ങുന്ന ഭൂമി ഗുണഭോക്താവിന് നേരിട്ട് കണ്ട് താൽപര്യപ്പെട്ടതാണെന്നും ഭവന നിർമ്മാണത്തിന് അനുയോജ്യമാണെന്നും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസർ ഉറപ്പ് വരുത്തേണ്ടതാണ് എന്നും ഉത്തരവ് വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരി(state government)ന്റെ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പുതിയ ചുവട് വയ്പ്പാകും ഈ ഭേദഗതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News