
നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമൊ വിഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നയൻതാര തുറന്നു പറയുന്നത് പ്രമോയില്‍ കാണാം.
ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. താലിയെടുത്തു നൽകിയതു രജനികാന്താണ്.
ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു. വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം നെറ്റ്ഫ്ലിക്സ് കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു.
തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള ആഡംബര വിവാഹം സമൂഹ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ജൂണ്‍ 9ന് ചെന്നൈക്കടുത്ത് മഹാബലിപുരത്തെ പാര്‍ക്ക് ഷെറാട്ടണില്‍ നടന്ന വിവാഹം സ്വപ്നതുല്യമായിരുന്നു. വിവാഹ ചിത്രങ്ങളും ദൃശ്യങ്ങളുമൊന്നും പുറത്തുവരാതെ അതീവ സുരക്ഷയിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്ക് നല്‍കിയത്. മുംബൈയിലെ ശാദി സ്‌ക്വാഡ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായിരുന്നു വിവാഹ വേദിയും മറ്റ് സൗകര്യങ്ങളുമെല്ലാം ഒരുക്കിയത്. വിവാഹത്തിന്റെ ചെലവുകളെല്ലാം വഹിച്ചത് നെറ്റ്ഫ്ളിക്സായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here