Thomas Isaac: ‘എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം’; തോമസ് ഐസക് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ഡോക്ടർ തോമസ് ഐസക്(Thomas Isaac) നാളെ ഇഡി(ed)ക്ക് മുന്നിൽ ഹാജരാകില്ല. വ്യാഴാഴ്ച ഹാജരാകാനാകില്ലെന്ന് തോമസ് ഐസക് ഇഡി നോട്ടീസിനു മറുപടി നൽകി. എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിഫ്ബി രേഖകളുടെ ഉടമസ്ഥൻ ഞാനല്ല. എന്റെ സമ്പാദ്യം സമൂഹത്തിനു മുന്നിലുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഇ–മെയിൽ വഴിയാണ് തോമസ് ഐസക് ഇഡിക്കു മറുപടി നൽകിയത്.

ഇതിനു പിന്നാലെ ഇഡ‍ി സമൻസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇഡി സമൻസുകൾ നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം.

കിഫ്ബിയോ താനോ ചെയ്ത ഫെമ കുറ്റം എന്താണെന്നു നിർവചിച്ചിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്ന് തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here