
കിഫ്ബി(KIIFB )യെ തകർക്കാനുള്ള ഇഡി(ED) നീക്കത്തിനെതിരെ 5 എംഎൽഎമാർ ഹൈക്കോടതി(highcourt)യെ സമീപിച്ചു.
കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.
73000 കോടി രൂപയുടെ പദ്ധതിയായ കിഫ് ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇ ഡി ശ്രമിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഹർജി കോടതി നാളെ പരിഗണിക്കും.
കിഫ്ബിയുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നാളെ ഹാജരാകില്ല. എന്തിന് ഹാജകാരണം എന്ന കാര്യത്തിൽ വ്യക്തത തേടി തോമസ് ഐസക് ഇഡിക്ക് കത്തയച്ചു.
കിഫ്ബി രേഖകളുടെ കസ്റ്റോഡിയൻ താൻ അല്ല എന്ന് തോമസ് ഐസകിന്‍റെ മറുപടി നൽകി. ഇ മെയിൽ വഴിയാണ് തോമസ് ഐസക് മറുപടി നൽകിയത്. എന്നാൽ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ഐസക് മറുപടി കത്തിൽ പറയുന്നു.എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമന്‍സിലും ഇഡി അറിയിച്ചിട്ടുമില്ല.
അതേസമയം, ഇഡി അയച്ച സമൻസ് പിന്‍വലിക്കാൻ നിർദേശം നൽകണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here