Indian Army: കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് അഭിനന്ദനം

കോമൺവെൽത്ത് ഗെയിംസിൽ(commonwealth games) പങ്കെടുത്ത ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് ജനറൽ മനോജ് പാണ്ഡെ( General manoj Pande)യുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിനന്ദനം. ബുധനാഴ്ച ദില്ലി(delhi) കന്റോൺമെന്റിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വച്ചാണ് കായിക താരങ്ങളെ അഭിനന്ദിച്ചത്.

നാല് സ്വർണവും ഒരു വെള്ളിയും 3 വെങ്കലവും നേടി ഇന്ത്യൻ ആർമിയുടെ കായിക താരങ്ങൾ ഈ വർഷത്തെ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

“കോമൺവെൽത്ത് ഗെയിംസ് ടീമിൽ ഇന്ത്യൻ ആർമിയിൽ നിന്ന് പങ്കെടുത്ത 18 പേരിൽ എട്ട് കായിക താരങ്ങൾ ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടി എന്നത് തീർച്ചയായും അഭിനന്ദനാർഹമായ നേട്ടമാണ്,” സൈന്യം പറഞ്ഞു.

2001 മുതൽ ഇന്ത്യൻ സൈന്യം വിഭാവനം ചെയ്ത് നടപ്പിലാക്കിയ, “മിഷൻ ഒളിമ്പിക് പ്രോഗ്രാമിൽ” നിന്നാണ് ഈ മെഡലുകൾ ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News