Jail: കഞ്ചാവ് കേസ് പ്രതി ജയിൽ ചാടി

കഞ്ചാവു(ganja)മായി അറസ്റ്റിലായി(arrest) വടകര(vadakara) സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പ്രതി ജയിൽ ചാടി രക്ഷപ്പെട്ടു. താമരശേരി ചുങ്കം നെരോത്ത് എരവത്ത് കണ്ടി മീത്തൽ ഫഹദ്(25)ആണ് വൈകിട്ട് നാലു മണിയോടെ വടകര സബ് ജയിൽ ചാടി രക്ഷപ്പെട്ടത്.

ബാത്ത്റൂമിൽ പോയതായിരുന്നു പ്രതി. ബാത്ത് റൂമിനു പുറത്ത് ജയിൽ വാർഡൻ കാവലിരിപ്പുണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം അറിയുന്നത്.

ബാത്ത് റൂമിലെ വെൻഡുലേറ്ററിന്റെ കമ്പികൾ നീക്കം ചെയ്താണ് പ്രതി പുറത്തേക്ക് ചാടിയത്. പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി. ജയിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം പൊലീസും അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് ജയിൽ ഡി ജി പി യ്ക്ക് റിപ്പോർട്ട് നൽകി.

ഇക്കഴിഞ്ഞ ജൂലൈ 6 നാണ് ആറു കിലോ കഞ്ചാവുമായി പ്രതിയെ അഴിയൂർ ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 16/22 ക്രൈമിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് വടകര സബ് ജയിലിലേക്ക് അയക്കുകയായിരുന്നു.

45 ദിവസം കഴിഞ്ഞാൽ ജാമ്യാപേക്ഷ നൽകാമെന്നിരിക്കെയാണ് പ്രതിയുടെ ജയിൽ ചാട്ടം. മുണ്ട് മാത്രം ധരിച്ചാണ് പ്രതി ജയിൽ ചാടിയതെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here