
ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റിയെന്ന് കോഴിക്കോട് മേയർ(mayor) ബീന ഫിലിപ്പ്(beena philip). പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും വാർത്തകളിൽ കഴമ്പില്ലെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി(party)ക്ക് എന്നെയും പാർട്ടിയെ എനിക്കും വിശ്വാസമാണ്. പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. തിരുവനന്തപുരത്ത് വന്നത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നുവെന്നും ബീന ഫിലിപ്പ് വിശദീകരിച്ചു.
മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് തെറ്റെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്‌റ്റർ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.
മേയറുടെ സമീപനം സിപിഐ എം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സിപിഐ എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നും പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here