MB Rajesh: കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും: സ്പീക്കർ എം ബി രാജേഷ്‌

നിയമനിർമാണസഭകളുടെ പ്രവർത്തനം ജനാധിപത്യത്തിന്റെ പ്രധാന അളവുകോലാണെന്ന്‌ സ്പീക്കർ എം ബി രാജേഷ്‌(mb rajesh). കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും.

കഴിഞ്ഞവർഷം ഇന്ത്യ(india)യിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച സഭ കേരള നിയമസഭയാണ്, 61 ദിവസം. 51 നിയമം ഇക്കാലയളവിൽ സഭ പാസാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള നിയമസഭയിൽ ആരംഭിച്ച വീഡിയോ, ഫോട്ടോ, പുസ്തക പ്രദർശനവും പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദോശ ചുട്ടെടുക്കുന്നതുപോലെയല്ല കേരള നിയമസഭയിൽ നിയമങ്ങൾ പാസാക്കുന്നത്‌. അവതരിപ്പിക്കുന്ന എല്ലാ നിയമവും നിയമസഭാ സമിതിയുടെ സൂക്ഷ്‌മ പരിശോധനയ്ക്ക്‌ അയച്ച്‌ കൃത്യമായ പരിശോധനയിലൂടെയാണ്‌ നടപടി.

എന്നാൽ, പാർലമെന്റിലാകട്ടെ 13 ശതമാനം നിയമങ്ങൾ മാത്രമാണ്‌ പരിശോധനയ്ക്കായി സ്ഥിരംസമിതികൾക്ക്‌ അയക്കുന്നത്‌. ഭരണഘടന രൂപീകരണ അസംബ്ലിയുടെ നടപടിക്രമങ്ങൾ മുഴുവൻ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌.

2025 ഓടെ അത്‌ പ്രകാശനം ചെയ്യണമെന്ന ലക്ഷ്യത്തോടെ നൂറോളംപേർ പ്രവർത്തിക്കുന്നുണ്ട്‌. ലോകത്തിലൈ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്‌ ഇന്ത്യയെന്ന്‌ പറയുമ്പോഴും ഇന്ന്‌ “നിരാലംബ ജനാധിപത്യ’മായി മാറുന്നുണ്ടോയെന്ന ആശങ്ക ഉയരുന്നുണ്ട്‌.

പരിപാടിയോട്‌ അനുബന്ധിച്ച് “ഇന്ത്യ എന്ന ആശയം: ഭരണഘടനയും വർത്തമാനകാല യാഥാർഥ്യവും’ എന്ന വിഷയത്തിൽ കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ. ജെ പ്രഭാഷ് പ്രഭാഷണം നടത്തി.

സ്പീക്കർ അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. നിയമസഭാ സെക്രട്ടറി എ എം ബഷീർ, കെ-ലാപ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗീസ് എന്നിവരും സംസാരിച്ചു.

സാധാരണ ലഭ്യമാകാത്ത ചിത്രങ്ങളും രേഖകളുംചിത്രങ്ങളിലൂടെയും രേഖകളിലൂടെയും വീഡിയോകളിലൂടെയും സ്വാതന്ത്ര്യചരിത്രം വ്യക്തമാക്കി നിയമസഭയിലെ പ്രദർശനം. ആദ്യദിവസംതന്നെ നിരവധി സന്ദർശകരെത്തി.

പൊതുജനങ്ങൾക്ക്‌ 20 വരെ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ സൗജന്യമായി സന്ദർശിക്കാം. കേന്ദ്രസർക്കാരിൽനിന്ന്‌ ശേഖരിച്ച സുപ്രധാന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും രേഖകളുമാണ്‌ പ്രദർശനത്തിലുള്ളത്‌. ഇത്‌ സാധാരണ ലഭ്യമാകാത്തവയായതിനാൽ സന്ദർശകർ പ്രദർശനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ സ്‌പീക്കർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News