
എറണാകുളം ( Ernakulam ) നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു ( Murder). കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
ടൗൺ ഹാളിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. സുഹുത്ത് മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം ഊർജിതമാക്കി.
പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ട സംശയം പൊലീസിനുണ്ട്. ടൗൺ ഹാൾ പരിസരത്ത് മദ്യപസംഘത്തിൻ്റെ ശല്യം പതിവായിട്ടും പൊലീസ് ഇടപെടൽ ഉണ്ടാകാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here