kayaking: കയാക്കിങ് മത്സരത്തിനുള്ള സ്ഥിരം വേദിയായി തുഷാരഗിരിയെ ഉയര്‍ത്തും: ലിന്റോ ജോസഫ് എം.എല്‍.എ

ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കുന്ന കയാക്കിങ് ( kayaking) മത്സരത്തിനുള്ള സ്ഥിരം വേദിയായി തുഷാരഗിരിയെ ഉയര്‍ത്തുമെന്ന് ലിന്റോ ജോസഫ് എം.എല്‍.എ ( Linto joseph MLA )  പറഞ്ഞു. തുഷാരഗിരിയില്‍ ആഗസ്റ്റ് 12 മുതല്‍ ആരംഭിക്കുന്ന കയാക്കിങ് മത്സരവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയാക്കിങ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ആഗസ്റ്റ് 12,13,14 ദിവസങ്ങളില്‍ നടക്കുന്ന കയാക്കിങ് മത്സരം ആഗസ്റ്റ് 12 ന് വൈകീട്ട് 3 മണിക്ക്  ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

രാവിലെ 8 മുതല്‍ മത്സര പരിപാടികള്‍ ആരംഭിക്കും.  ആഗസ്റ്റ് 14 ന് വൈകീട്ട് 5 മണിക്ക് ഇലന്തുകടവില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സമാപനം ഉദ്ഘാടനം ചെയ്യും.

Ernakulam : ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

എറണാകുളം ( Ernakulam ) നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു ( Murder). കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

ടൗൺ ഹാളിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ  സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. സുഹുത്ത് മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം ഊർജിതമാക്കി.

പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ട സംശയം പൊലീസിനുണ്ട്. ടൗൺ ഹാൾ പരിസരത്ത് മദ്യപസംഘത്തിൻ്റെ ശല്യം പതിവായിട്ടും പൊലീസ് ഇടപെടൽ ഉണ്ടാകാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here