Attappadi Madhu : അട്ടപ്പാടി മധു കേസ്; പ്രതികള്‍ സാക്ഷികളെ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്

അട്ടപ്പാടി മധു കേസില്‍ ( Attappadi Madhu Case )  പ്രതികള്‍ സാക്ഷികളെ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്. 11 പ്രതികള്‍ 13 സാക്ഷികളെ ഫോണില്‍ വിളിച്ചു. പ്രതികളുമായി അടുപ്പം പുലര്‍ത്തിയ 8 പേര്‍ ഇതുവരെ കൂറുമാറി. മരയ്ക്കാര്‍, ഷംസുദീന്‍, നജീബ്, സജീവ് തുടങ്ങിയ പ്രതികളാണ് കൂടുതല്‍ സാക്ഷികളുമായി ഫോണില്‍ വിളിച്ചത്.

ചില സാക്ഷികളെ 63 തവണയാണ്. ഫോണില്‍ വിളിച്ചത്. ഫോണ്‍ വിളികളെല്ലാം സാക്ഷി വിസ്താരം തുടങ്ങുന്നതിന് മുന്‍പുള്ള മാസങ്ങളിലാണ്. അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റെ കേസിൽ സാക്ഷി വിസ്‌താരം 19ന്‌ തുടങ്ങും.

സാക്ഷികൾ നിരന്തരം കൂറുമാറുന്നതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്‌ വിചാരണക്കോടതിയായ മണ്ണാർക്കാട്‌ എസ്‌സി–-എസ്‌ടി പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകിയിരുന്നു. ഇതിൽ 16ന്‌ വാദം തുടരും. അതിന്റെ ഉത്തരവിനുശേഷമായിരിക്കും സാക്ഷി വിസ്‌താരം തുടരുകയെന്ന്‌ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ രാജേഷ്‌ എം മേനോൻ പറഞ്ഞു.

ബുധനാഴ്‌ച വിസ്‌തരിക്കാൻ നിശ്ചയിച്ച അഞ്ച്‌ സാക്ഷികളും അഞ്ചിന്‌ ഹാജാരാകാതിരുന്ന രണ്ട്‌ സാക്ഷികളും കോടതിയിൽഹാജരായി. വെള്ളിയാഴ്‌ച ഹാജരാകാതിരുന്ന 25, 26 സാക്ഷികളായ രാജേഷ്, ജയകുമാർ എന്നിവരും 27, 28, 33, 34, 35 സാക്ഷികളായ സെയ്‌തലവി, മണികണ്ഠൻ, രഞ്ജിത്ത്, മണികണ്ഠൻ, അനൂപ് എന്നിവരെയുമാണ് ബുധനാഴ്ച വിസ്തരിക്കാനിരുന്നത്.

പ്രതികളിൽ12 പേരുടെ ജാമ്യം റദ്ദാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ്‌ എം മേനോൻ ആവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ നീക്കം മധുവിന് നീതി ലഭിക്കാനുള്ളതല്ലെന്ന് പ്രതിഭാഗം അഭിഭാഷകരിൽഒരാളായ ബാബു കാർത്തികേയൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News