കഴക്കൂട്ടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് അനുജന്റെ കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ പുല്ലാട്ടുകരി ലക്ഷം വീട്ടിലാണ് സംഭവം നടന്നത്.

മദ്യലഹരിയിലായിരുന്ന രാജ വാക്കുതര്‍ക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തി. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ രാജു വീടിനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാര്‍ പോലീസിലറിയിച്ചു

പോലീസെത്തി മെഡി.കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാജയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് CITU ചുമട്ട് തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് രാജ. ഇവര്‍ സ്ഥിരമായി മദ്യപിച്ച് വഴക്കടിക്കുന്നത് പതിവായിരുന്നു.

Ernakulam : ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

എറണാകുളം ( Ernakulam ) നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു ( Murder). കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

ടൗൺ ഹാളിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ  സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. സുഹുത്ത് മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം ഊർജിതമാക്കി.

പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ട സംശയം പൊലീസിനുണ്ട്. ടൗൺ ഹാൾ പരിസരത്ത് മദ്യപസംഘത്തിൻ്റെ ശല്യം പതിവായിട്ടും പൊലീസ് ഇടപെടൽ ഉണ്ടാകാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News