Kudumbasree: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് മാറ്റ് കൂട്ടാൻ കുടുംബശ്രീയും

ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് ( Independence day ) മാറ്റ് കൂട്ടാൻ കുടുംബശ്രീയും. സ്കൂളുകളിലും ഓഫീസുകളിലുo വിവിധ സ്ഥാപനങ്ങളിലുമായി ഉയർത്താനുള്ള  ത്രിവർണ്ണ പതാകയുടെ ഒരുക്കങ്ങളിലാണ് ഇക്കൂട്ടർ.

കൊച്ചിയിൽ മാത്രം തയ്യൽ തൊഴിലാളികളുടെ നേതൃത്വത്തിൽ 55 യൂണിറ്റുകളിലായി 2 ലക്ഷം പതാകകളാണ് തയ്യാറാക്കുന്നത്. ഏറെ അഭിമാനത്തോടെ,,, അതിലേറെ ജാഗ്രതയോടെ. ഇവർ ഒരുക്കുകയാണ് രാജ്യമെങ്ങും ഉയർത്താനുള്ള ത്രിവർണ പതാക.

ഇത്തവണ രാജ്യം സാതന്ത്ര്യത്തിൻ്റെ വജ്രജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന വേളയിൽ ആണ്  കുടുംബശ്രീയും വലിയ ഒരു ദൗത്യത്തിൻ്റെ ഭാഗമായത്. കൃത്യമായ കണക്കളവുകളിലൂടെ തന്നെയാണ് പതാക തയ്യാറാക്കൽ.

മുൻപ് തുണി സഞ്ചികളുണ്ടാക്കി തഴക്കം ചെന്ന അനുഭവപരിചയം ഏറെയുണ്ട് കളമശേരി കുടുംബശ്രീ യൂണിറ്റിന്. അതു  മുൻനിർത്തിയാണ് രണ്ടുo കൽപ്പിച്ച് കുടുംബശ്രി വനിതകൾ പതാകയുടെ കണക്കളവുകൾ വളരെ വേഗത്തിൽ കൈപ്പിടിയിലൊതുക്കി പതാക ഒരുക്കാൻ തുടങ്ങിയത്.

ഗുജറാത്തിൽ നിന്ന് 28,000 മീറ്റർ തുണിയാണ് ഇതിനായി ഇവിടേക്ക് എത്തിയത്. കുടുംബശ്രീയുടെ 55 യൂണിറ്റുകളിലായാണ് പ്രവർത്തനം. കുടുംബശ്രീയുടെ തയ്യൽ തൊഴിലാളികളുടെ കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നത്.

അംഗങ്ങൾ ഉൾപ്പെടെ  പണം മുൻകൂറായി ഇതിലേക്ക്  ചെലവാക്കുന്നുണ്ട്. കുടുംബശ്രിക്ക് പുറമേ, സംസ്ഥാന ഖാദി – കൈത്തറി സംഘങ്ങളിൽ  പതാക തയ്യാറാക്കലിന് സംസ്ഥാന സർക്കാരിൻ്റെ  നിർദേശമുണ്ട്. വരും ദിവസം മുതൽ പതാകയുടെ വിതരണം തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here