
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ ( dipika pallikal )വെങ്കലം നേടിയതിന്റെ സന്തോഷത്തിലാണ് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദിനേശ് കാര്‍ത്തിക് ( dinesh karthik) . അതുപോലെ ഗര്‍ഭിണിയായ ശേഷം കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന ദീപികയ്ക്ക് താങ്ങായി കാര്‍ത്തിക്കും കൂടെനിന്നിരുന്നു.
ഗര്‍ഭിണിയായ വേളയില്‍ കളിക്കളത്തില്‍ നിന്ന് മാറിനിന്ന ദീപിക ഒരു ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. പത്തുമാസം പോലും തികഞ്ഞില്ല ദീപിക ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ട്. തുടര്‍ന്നാണ് ബെര്‍മിങ്ഹാമില്‍ ദീപിക മത്സരത്തിനെത്തിയത്. നീ വളരെ നന്നായി കളിച്ചു, നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നാണ് കാര്‍ത്തിക് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത്.
സമീപകാലത്തെ കളിക്കളത്തിലെ കാര്‍ത്തിക്കിന്റെ പ്രകടനം ആരാധകരുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തുന്നവയായിരുന്നു. അതിന്റെ ഒരു പങ്ക് ദീപികയ്ക്ക് അര്‍ഹതപ്പെട്ടതാണ്. ജീവിതത്തില്‍ തകര്‍ന്ന നിമിഷങ്ങളില്‍ കാര്‍ത്തിക്കിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ദീപികയായിരുന്നു.
ആദ്യ വിവാഹ ബന്ധം തകര്‍ന്നതിന്റെ വിഷാദത്തിലും നിരാശയിലായിരുന്നു കാര്‍ത്തിക്. ദീപിക ജീവിതത്തിലേക്ക് കടന്നുവന്നതോടെ തനിക്ക് ജീവിതത്തില്‍ സന്തോഷം തിരിച്ചു കിട്ടിയെന്ന് കാര്‍ത്തിക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കാര്‍ത്തിക് ജീവിതത്തിലേക്കും തന്റെ കരിയറിലും വന്‍ തിരിച്ചുവരവാണ് നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here