
ജമ്മു കശ്മീരിലെ ( Jammu & Kashmir) രജൗരിയില്‍ ( Rajouri ) സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു (3 troops martyred). രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പര്‍ഗലിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
In a terrorist attack 25 km from Rajouri, two terrorists carried out a suicide attack on an Army company operating base. Both terrorists have been killed while three own troops have lost their lives. Operations in progress: Indian Army officials pic.twitter.com/57coXZTa6j
— ANI (@ANI) August 11, 2022
സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു (2 terrorists gunned down) . നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഓപ്പറേഷന്‍ ഇപ്പോള്‍ അവസാനിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. പുലർച്ചെ മൂന്നരയോടെ രജൗരി ജില്ലയിലെ ദർഹൽ ഏരിയയിലെ പർഗലിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്.
സൈനിക കേന്ദ്രത്തിന്‍റെ മതിൽ ചാടി കടന്ന് ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാസേന തകർക്കുകയായിരുന്നു. ഭീകരരും സേനയും നേർക്കുനേർ വെടിയുതിർത്തു. നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ സൈനികർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
“Very sorry to hear about the death in the line of duty of three soldiers following a militant attack in Rajouri. While condemning the attack I send my condolences to the families and my prayers for the swift recovery of those officers and jawans injured in the attack,”
former Jammu and Kashmir Chief Minister Omar Abdullah tweeted.
സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശം വളഞ്ഞ സുരക്ഷാസേന കൂടുതൽ ഭീകരർക്കായി വിശദമായ പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം ബഡ്ഗാവിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here