Medical collage : മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയ പേവിഷബാധയേറ്റ രോഗിയെ പിടികൂടി

കോട്ടയം മെഡിക്കൽ കോളേജിൽ ( Kottayam Medical Collage )  നിന്നും ചാടിപ്പോയ പേവിഷബാധയേറ്റ രോഗിയെ പിടികൂടി. അസം സ്വദേശി  ജീവൻ ബറുവയെ രാത്രി മുഴുവൻ നീണ്ട തിരച്ചിലിന് ഒടുവിൽ ആണ് പോലീസ് കണ്ടെത്തിയത്.

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും രാത്രി 10 മണിക്കാണ് ജീവൻ ബറുവയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇവിടെ നടന്ന പരിശോധനക്കൊടുവിൽ ഇയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രാത്രി പന്ത്രണ്ടരയോടെ  ഇയാൾ ആശുപത്രിയിൽ നിന്ന് ചാടി പോവുകയായിരുന്നു.

രാത്രി മുഴുവൻ പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തി. ഇയാൾ പോയ വഴികൾ പിന്തുടർന്ന് പുലർച്ചെ അഞ്ചരയോടെ കുടമാളൂരിൽ നിന്നാണ് കൺട്രോൾ പോലീസ് ബറുവയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തി ഇയാളെ തിരികെ കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News