National Highway : ദേശീയ പാതയിലെ കു‍ഴികൾ; ഒടുവില്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുമായി ദേശീയ പാത അതോറിറ്റി

ദേശീയ പാതയിലെ ( National Highway)  കു‍ഴികളില്‍ ഒടുവില്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുമായി ദേശീയ പാത അതോറിറ്റി.അറ്റകുറ്റപ്പണികളില്‍ സ്ഥിരമായി വീ‍ഴ്ച വരുത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ കരാറുകലില്‍ നിന്ന് പുറത്താക്കി.

അറ്റകുറ്റപ്പണിയുടെ ചിലവും, 25% പി‍ഴയും കമ്പനിയില്‍ നിന്ന് ഈടാക്കാനും തീരുമാനം. സ്ഥിരമായി വീ‍ഴ്ച വരുത്തിയിട്ടും കരാര്‍ കമ്പനിയെ സംരക്ഷിച്ച ദേശീയ പാതാ അതോറിറ്റി, സംസ്ഥാന സര്‍ക്കാരിന്‍റെയും ഹൈക്കോടതിയുടേയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ നടപടി സ്വീകരിച്ചത്.

അതേസമയം ദേശീയപാതയിലെ കുഴിയടയ്ക്കൽ സംബന്ധിച്ച് തൃശൂർ ജില്ലാ കളക്ടർ ഹരിതാ വി.കുമാറും എറണാകുളം ജില്ലാ കളക്ടർ രേണു രാജും    ഹൈക്കോടതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. കരാറു കമ്പനിക്ക് ആവശ്യമായി ജോലിക്കാരും ഉപകരണങ്ങളും ഇല്ലെന്നും . കമ്പനിയെ കരിം പട്ടികയിൽ പെടുത്തണമെന്നും തൃശൂർ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം.

ദേശീയപതയിലെ കുഴികളെ സംമ്പന്ധിച്ചുള്ള റിപ്പോർട്ട് രാവിലെയാണ് ജില്ലാ കളക്ടർ ഹരിതാ വി.കുമാറും രേണു രാജ്യം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കരാറു കമ്പനിയെ കരിം പട്ടികയിൽ പെടുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ ജോലിക്കാരോ ഉപകരണങ്ങളോ കമ്പനിക്കില്ല .

കഴിഞ്ഞ ദിവസം നടത്തിയ ടാറിങിന് നിലവാരം കുറവാണെനും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ ഹരിതാ വികുമാർ നേരിട്ടു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്   റിപ്പോർട്ട് സമർപ്പിച്ചത്.

സർവീസ് റോഡുകൾ ഭൂരിപക്ഷവും കുണ്ടും കുഴിയുമായ അവസ്ഥയിൽ തന്നെയാണ്. കഴിഞ്ഞ ദിവസത്തെ കുഴിയടക്കൽ ശരിയായ രീതിയിലല്ലെന്ന് എൻ.എച്ച്.എ.ഐയും കണ്ടെത്തി. എന്നാൽ ജില്ലാ കളക്ടർ കരിം പട്ടികയിൽ ഉൾപ്പെടുത്താൽ നിർദേശിച്ച ഇതേ കമ്പനിക്കു  തന്നെ വീണ്ടും കുഴിയടയ്ക്കാനുള്ള ചുമതല എൻ.എച്ച്.എ.ഐ നൽകി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here