Cricket: ട്രെന്റ് ബോൾട്ടും മെഗ് ലാന്നിങ്ങും ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു

ക്രിക്കറ്റി(cricket)ല്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടും(trent boult) ഓസ്ട്രേലിയന്‍ വനിതാ ടീം നായിക മെഗ് ലാന്നിങും(meg lanning). കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനാണ് ബോള്‍ട്ടിന്റെ തീരുമാനം.

അനിശ്ചിതകാലത്തേക്ക് മറിനില്‍ക്കുമെന്നാണ് ലാന്നിങ് പ്രഖ്യാപിച്ചത്. ബോള്‍ട്ടിന്റെ അഭ്യര്‍ഥനപ്രകാരം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സെന്‍ട്രല്‍ കരാറില്‍നിന്ന് താരത്തെ നീക്കി. വളരെ കുറച്ച് മത്സരങ്ങളിലാകും ഇനി കളിക്കുകയെന്ന് ബോള്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസിലന്‍ഡിനായി 70 ടെസ്റ്റും 137 ഏകദിനങ്ങളും 33-കാരനായ താരം കളിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയയെ സ്വര്‍ണനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് മെഗ് ലാന്നിങ്. 30-കാരി 2010-ലാണ് ഓസ്ട്രേലിയക്കായി അരങ്ങേറുന്നത്. 2014-ല്‍ ക്യാപ്റ്റനായി. 171 മത്സരങ്ങളില്‍ ടീമിനെ നയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News