I B Sathish: സർക്കാരിന്റെ വികസന പദ്ധതികളെ തടയിടാനുള്ള ഉപകരണമായി ഇഡി മാറുന്നു: ഐ ബി സതീഷ് എംഎൽഎ

സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ഉപകരണമായിഇഡി മാറുകയാണെന്ന് ഐ ബി സതീഷ് എംഎൽഎ. ഇഡിയ്ക്ക് നൽകിയെന്ന് പറയുന്ന ഏതാധികാരവും ഒരു സംസ്ഥാനത്തെ ജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാകാൻ പാടില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

നാടിൻറെ വികസന ചരിത്രത്തിലെ നാഴിക കല്ലായി കിഫ്‌ബി സംഭാവനകൾ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ”ഈ നാടിന്റെ വികസനത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ അനുവദിക്കില്ലായെന്ന നിലപാട് സംസ്ഥാന സർക്കാരിനെതിരായി എടുക്കുമ്പോൾ അതിനുള്ള ഒരു ഉപകരണമായി ഇഡി മാറുകയാണ്.

അങ്ങനെ മാറാൻ പാടുണ്ടോ എന്ന ചോദ്യമാണ് ഞങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി നൽകിയതിലൂടെ ഉന്നയിക്കാൻ ശ്രമിച്ചത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ ബി സതീഷിന്റെ വാക്കുകൾ

ഇഡി യ്ക്ക് നൽകിയെന്ന് പറയുന്ന ഏതാധികാരവും ഒരു സംസ്ഥാനത്തെ ജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാകാൻ പാടില്ല. കിഫ്‌ബി വഴി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കേരളത്തിലെ ജനങ്ങൾ അനുഭവിച്ചറിയുകയാണ്. എന്റെ മണ്ഡലത്തിൽ തന്നെ കിഫ്‌ബി നടപ്പാക്കിയ പ്രവർത്തനങ്ങള്‍ ചരിത്രപരമാണ്.

റോഡുകളുടെ കാര്യത്തിൽ, സ്‌കൂളുകളുടെ കാര്യത്തിൽ, ആശുപത്രികളുടെ കാര്യത്തിലൊക്കെ ഉണ്ടായ മാറ്റമെന്ന് പറയുന്നത് ചരിത്രപരമാണ്. നാടിൻറെ വികസന ചരിത്രത്തിലെ നാഴിക കല്ലായി കിഫ്‌ബി സംഭാവനകൾ മാറുകയാണ്.

ഈ നാടിൻറെ വികസനത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ അനുവദിക്കില്ലായെന്ന നിലപാട് സംസ്ഥാന സർക്കാരിനെതിരായി എടുക്കുമ്പോൾ അതിനുള്ള ഒരു ഉപകരണമായിഇഡി മാറുകയാണ്. അങ്ങനെ മാറാൻ പാടുണ്ടോ എന്ന ചോദ്യമാണ് ഞങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി നൽകിയതിലൂടെ ഉന്നയിക്കാൻ ശ്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News