
ബിജെപി ( BJP ) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ബിഡിജെഎസ് ( BDJS ) സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ( Thushar Vellappally.
എന്‍ഡിഎയ്ക്ക് (NDA ) മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന സീറ്റുകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണെമന്നും തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷുമായുള്ള കൂടിക്കാഴ്ചയിലാണ് തുഷാറിന്‍റെ ആവശ്യം.
അതേസമയം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ യുവമോര്‍ച്ച നടത്തിയ തിരംഗ യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു.
റോഡിൽ ഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ദേശീയപതാക വീശിയ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് സഹിതമാണ് ദേശീയപതാകയെ ദുരുപയോഗം ചെയ്ത് അപമാനിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here