തോമസ് ഐസക്കി(thomas isaac)ന് ഇഡി നോട്ടീസ്(notice) നല്കിയത് തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(v d satheesan). മസാലബോണ്ട് ഇഡിയുടെ പരിഗണനയില്‍ വരില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി(kpcc)യുടെ നവസങ്കല്‍പ പദയാത്രയില്‍ ആര്‍എസ്എസിന്‍റെ ഗണഗീതം കേള്‍പ്പിച്ചത് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് കൈരളി ന്യൂസ് വാര്‍ത്തയോട് പ്രതികരിച്ചു.
തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി; ഐസക് പ്രതിയല്ലെന്ന് ഇ ഡി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. ഇഡി മുന്‍പാകെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഡോ. ടി എം തോമസ് ഐസക് പ്രതിയല്ലെന്ന് ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.
എന്തിനാണ് വ്യക്തിപരമായ കാര്യങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി.യോട് കോടതി ചോദിച്ചു. എന്തുകൊണ്ട് ആദ്യ നോട്ടീസിൽ ഇക്കാര്യം ആവശ്യപ്പെട്ടില്ലന്നും വ്യക്തിയുടെ സ്വകാര്യത മാനിക്കാത്തതെന്തന്നും ഇഡിയോട് കോടതി ചോദിച്ചു.
അതേസമയം രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ഉപയോഗിക്കുന്നതെന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായാണ് ഇഡി പ്രവർത്തിക്കുന്നത്. കേരളത്തെ പാപ്പരാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തനിക്ക് ഇഡി അയച്ച സമൻസ് പിൻവലിക്കണമെന്നും സുപ്രീം കോടതി വിധി പ്രകാരം തെറ്റാണ് ഈ സമൻസ് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ രണ്ട് സമൻസാണ് അയച്ചിരിക്കുന്നത്. ഞാൻ ‘ഫെമ’ ലംഘിച്ചിട്ടുണ്ടെങ്കിൽ ആദ്യം ചൂണ്ടിക്കാട്ടേണ്ടത് ആർബിഐ ആണ്.
ഇഡിയുടെ സർക്കാർ വിരുദ്ധ നടപടികൾക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കും. ഇഡിക്ക് മുന്നിൽ ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനം അല്ലെന്നും പാർട്ടിയുമായി ആലോചിച്ച് എടുത്തതതാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.