Students: വടകരയിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്ക്

വടകര(vadakara)യിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്കേറ്റു. രാവിലെ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് പതിക്കുകയായിരുന്നു. ശക്തമായ കാറ്റിനെ തുടർന്നാണ് തെങ്ങ് പൊട്ടിവീണത്.

വടകര പുതിയാപ്പിൽ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് കുട്ടികളുടെ മേൽ പതിക്കുകയായിരുന്നു. ട്യൂഷന് പോകുന്ന വിദ്യാർത്ഥിനികളുടെ ദേഹത്തേക്കാണ് തെങ്ങ് പൊട്ടി വീണത്.

മേമുണ്ട ഹയർസെക്കൻ്ററി സ്കൂൾ(school) വിദ്യാർത്ഥിനികളായ അവന്തിക, ദയാഞ്ജലി എന്നിവർക്കാണ് പരിക്കേറ്റത്. കഴുത്തിനുംകാലിനും പരുക്കേറ്റത്. ഇരുവരേയും കോഴിക്കോട്(kozhikkod) മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News